Friday, November 25, 2011
Saturday, November 12, 2011
ഡല്‍ഹിയിലെ ബലിപെരുന്നാള്‍ ഓര്‍മ്മക്കുറിപ്പ്
എന്‍റെ ഏറെകാലത്തെ ഡല്‍ഹി പെരുന്നാളനുഭവമാണ് ഞാനിവിടെ പങ്കുവെക്കുന്നത്. 2002 - ജാമിയ മില്ലിയ ഇസ്ലാമിയയില്‍ ബിരുദത്തിനു പഠിക്കുന്ന ആദ്യകാലം.മലയാളി വിധ്യാര്‍ത്തികള്‍ എന്ന് പറയാന്‍ മൂന്നു പേര്‍ മാത്രം. മറ്റുരണ്ടുപേരും എന്‍റെ സീനിയേഴ്സ് ആയിരുന്നു. ബിരുദ വിദ്ധ്യാര്‍ത്തി എന്ന നിലയില്‍ അധികം ലീവ് എടുക്കാനൊന്നും വകുപ്പില്ല.അതുകൊണ്ടുതന്നെ പെരുന്നാളാഘോഷിക്കാന്‍ അവരുടെകൂടെ നാട്ടില്‍പ്പോകാന്‍ പറ്റിയില്ല. എസ് ഐ ഓ അഖിലേന്ത്യാ ആസ്ഥാനത്തുള്ള ഹോസ്റ്റലിലായിരുന്നു താമസം. അവിടത്തെ അന്തേവാസികള്‍ക്ക് വേണ്ടി ആരോ ഒരു ആടിനെ ബലിക്കായി സ്പോണ്‍സര്‍ ചെയ്തിരുന്നു. ആ ആടിനെ കണ്ടോണ്ടാണ് ഉച്ചഭക്ഷണത്തിന് ഒരു ഡല്‍ഹി സുഹൃത്തിനെ ക്ഷണിച്ചത്. ളുഹര്‍ നമസ്കാരാനന്ദരം ഹോസ്റ്റെലിലോട്ടു ഭക്ഷണത്തിനായി അദ്ദേഹത്തെയും കൊണ്ട് വരുമ്പോഴും രാവിലെ കേള്‍ക്കുന്നുണ്ടായ ആടിന്‍റെ കരച്ചില്‍ ദൂരെനിന്നെ കേള്‍ക്കാമായിരുന്നു. പടച്ചോനെ,ആടിനെ അറുത്തിട്ടില്ലേ ?!! -എന്‍റെ പരവേശം കണ്ട അദ്ദേഹം പറഞ്ഞു: പരിഭ്രമിക്കേണ്ട, നമുക്കെന്‍റെ വീട്ടില്‍ പോകാം,കശാപ്പുകാര്‍ക്ക് വന്‍ ഡിമാണ്ടാണ് ഈ ദിവസം !!. ഒരല്‍പം ജാള്യതയോടെ ഞാന്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ചെന്നുഭക്ഷണം കഴിച്ചു. അങ്ങിനെ അഥിതി ആഥിധേയനായി!. ഇവിടെ ഈദ്‌ഗാഹ് നാട്ടിലുള്ളതുപോലെ തക്ബീര്‍ ധ്വനികളുള്ള ഒന്നല്ല...അത് പോലെ വളരെ വ്യത്യസ്തമാണ് പെരുന്നാള്‍ നമസ്കാരവും. എന്നാലും ജമാഅത്തെ ഇസ്ലാമി അഖിലേന്ധ്യ ആസ്ഥാനത്തെ ആ വിശാലമായ മൈദാനിയില്‍ നിറഞ്ഞ ജനക്കൂട്ടത്തിന്‍റെ നമസ്കാരം ഒരു കൗതുക കാഴ്ചയാണ്.
അറിയപ്പെട്ട ചില വ്യക്തിത്തങ്ങള്‍ ജ. ഇ മര്‍കസ് മൈതാനിയിലാണ്
പെരുന്നാള്‍ നമസ്കാരത്തിന് പങ്കെടുക്കുക. നമസ്കാരാനന്ദരം ഏക്കറോളം വരുന്ന മര്‍കസ് ഗ്രൗണ്ടില്‍ ഓരോരുത്തരുടെ ആടിനെ
അറുക്കുന്നതുകാണാം.ഉടുഹിയ്യത്തിണ്ടെ ഉര്‍ദു 'കുര്‍ബാനി'എന്നാണ്.തണുപ്പായതുകൊണ്ട് കുപ്പായമിട്ട ആടുകളെയാണധികവും കാണാന്‍ പറ്റുക.ബലിപെരുന്നാളിന് ഈ പ്രദേശത്തെ വീട്ടിലൊക്കെ വിവിധതരം മധുര പലഹാരങ്ങളാണ് അധിതികള്‍ക്ക് നല്‍കാര്‍. ഈദുല്‍ ഫിതറിനു സെവൈയാന്‍
(സേമിയ പായസം ) ആണ് പ്രമുഖ ഇനം.അതുകൊണ്ട് തന്നെ ''മിട്ടായി വാലി ഈദ്, സവിയ്യാന്‍ വാലി ഈദ്'' എന്നാണ് രണ്ടു പെരുന്നാളുകളെയും വിശേഷിപ്പിക്കാറ്.
അങ്ങനെ കഴിഞ്ഞുപോയി ആദ്യത്തെ പെരുന്നാള്‍ .
കാലം മുന്നോട്ടു നീങ്ങി...മലയാളികള്‍ കൂടുതലായി ഇവിടേയ്ക്ക് പഠനത്തിനും മറ്റുപല ആവശ്യങ്ങള്‍ക്കുമായി വന്നുതുടങ്ങി . അങ്ങനെ ഡല്‍ഹി മലയാളി ഹല്‍ക്കക്ക് വേണ്ടി പ്രത്യേക ഓഫീസും ഹോസ്റ്റല്‍ സൗകര്യങ്ങളും നിലവില്‍വന്നു . .
2008-ലെ ബലിപെരുന്നാളനുഭവം പറയാം ...അതിനു വലിയ പ്രാധാന്യമുണ്ട്. ബട്ട്ല ഹൌസ് ഏറ്റുമുട്ടല്‍ നടന്നത് പെരുന്നാളിനും കുറച്ച് ദിവസം മുന്‍പായിരുന്നു. അതുകൊണ്ടുതന്നെ, ഈദ്ഗാഹിലേക്ക് കടന്നു വരുന്ന പലരുടെയും കയ്യില്‍ ദു:ഖാചരണത്തിന്‍റെ ഭാഗമായി കറുത്ത നാട ധരിച്ചിരുന്നു. സാധാരണ നടത്തിവരാറുള്ള പ്രവാചക ചരിത്ര കഥകളില്‍ നിന്നും വ്യത്യസ്തമായ ഖുത്ബയാണന്നുണ്ടായതും.'മുസ്ലിംകളുടെ ശക്തി'യെക്കുറിച്ച്.തുടര്‍ന്ന് അവര്‍ക്കുവേണ്ടി പ്രാര്‍ഥനയും,നിയമസഹായത്തിനായിപിരിവും
നടക്കുകയുണ്ടായി. ഇവിടെ ആടിന്‍റെ ലേലംവിളി രസകരമാണ് .ഒരാഴ്ചമുമ്പേ പുരാന ദില്ലിയിലെ ചരിത്ര പ്രസിദ്ധമായ ജുമാ മസ്ജിദ് പരിസരം ആടുകളാല്‍ നിബിടമാകും..അണ്ടിപരിപ്പ്, ബദാം എന്നിവ കൊടുത്തു പോറ്റുന്ന ആടുകളുണ്ട്.കടല ,പയര്‍ വര്‍ഘങ്ങള്‍ കഴിക്കുന്ന ആടുകളെ അപേക്ഷിച്ച് ഇവയ്ക്കു വില കൂടുതലാണ്, ഏതാണ്ട് അന്‍പതിനായിരം രൂപ .ALLAH,786 ചന്ദ്രക്കല തുടങ്ങി ഇങ്ങനെ പച്ച
കുത്തിയ ആടുകളും ലേലത്തിനു ലഭ്യമാണ്.പച്ച കുത്തിയും,ജനിച്ചപ്പോള്‍ തന്നെ ആടിന്റെ ശരീരത്തിലെ തൊലി അടര്‍ത്തിയും മറ്റുമാണ് ഈ പേരുകള്‍ ശരീരത്തില്‍ ആലേഖനം ചെയ്യുന്നത്.ഇവയ്ക്കു നാലര ലക്ഷം വരെ വില വരും!!. വില
കൂടിയ ആടിനെ വാങ്ങുന്നത് ആട്യത്തിന്‍റെ ഭാഗം. അവനവന്‍റെ ജാഡക്കനുസരിച്ച്
വേണമല്ലോ സമൂഹത്തില്‍ പൊങ്ങച്ചം കാണിക്കാന്‍.
എന്നാല്‍ പെരുന്നാള്‍ നമസ്കാരാനന്ധരം ജാതി വ്യത്യാസമില്ലാതെ എല്ലാവരും
തമ്മില്‍ ഹസ്തദാനവും മൂന്നു പ്രാവശ്യം ആലിന്ഘനവും ചെയ്യുന്നത് സന്തോഷം
പകരുന്ന അനുഭവമാണ്. പുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് പരസ്പരം സന്ദര്‍ശനങ്ങള്‍
നടത്താനും ആഹ്ലാദകരമായ അന്തരീക്ഷത്തില്‍ സ്നേഹാശംസകള്‍ കൈമാറി സൗഹൃദം
പുതുക്കുന്നതിനുമുള്ള ദിനം കൂടിയാണ് പെരുന്നാള്‍.പ്രത്യേകിച്ചും
മലയാളികള്‍ ഉത്തരേന്ധ്യന്‍
സുഹൃത്തുക്കളെ സന്ദര്‍ശിക്കുന്ന ദിവസം.ആര്‍ക്കും ആരുടേയും വീട്ടില്‍ കയറി
ചെല്ലാം,മധുര പലഹാരങ്ങള്‍ കഴിക്കാം... മത ഭേദമന്യേ എല്ലാവരെയും ആ
സന്തോഷത്തില്‍ പങ്കാളികളാക്കുകയാണെങ്കില്‍ രാജ്യത്തിന്‍റെ ഈ മേഖല
അനുഭവിക്കുന്ന വര്‍ഘീയ ചേരിതിരിവ്,ചരിത്രപരമായി പെരുകിവരുന്ന വൈരാഘ്യം
എന്നിവ ഇല്ലാതാക്കാന്‍ ഒരു പരിധിവരെ കഴിഞ്ഞേക്കാം . ആഹ്ലാദം നിറയുന്ന
സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുക എന്നത് ഇവിടെയുള്ള ഓരോരുത്തരും അവരവരുടെ
കടമയായി ഏറ്റെടുത്തിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു. നമ്മുടെ
നാടിനും കാലത്തിനും ഏറ്റവും ആവശ്യമായിരിക്കുന്നത് അത് തന്നെയാണ്.
ഇപ്പോള്‍ ഇവിടെ മലയാളി മുസ്ലിം കൂട്ടായ്മയായ ഡല്‍ഹി മലയാളി ഹല്‍ക്ക വളരെ
വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്നത് കൊണ്ട്,മലയാളികളായ ആര്‍ക്കും തന്നെ
ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നില്ല.പെരുന്നാള്‍ ദിവസം വൈകുന്നേരങ്ങളില്‍
ഇന്ത്യ ഗെയ്റ്റിലാണ് ഹല്‍ക്ക പ്രവര്‍ത്തകര്‍ ഒരുമിച്ചു കൂടാര്‍ .കുട്ടികളെയും
മുധിര്‍ന്നവരെയും ഒരുപോലെ പങ്കെടുപ്പിച്ച്ച്ചുകൊണ്ടുള്ള രസകരമായ
വിവിധതരം കലാപരിപാടികള്‍ ഹല്‍ക്കാ ഭാരവാഹികള്‍ നടത്തി വരാറുണ്ട് .
ബലിപെരുന്നാള്‍ കഴിഞ്ഞാലും പിന്നീടുള്ള ഒരാഴ്ച വരെയെങ്കിലും ഈദ്
മുബാറകും,കുര്ബാനിയും തുടരും.അതുകൊണ്ടുതന്നെ ഇറച്ച്ചിക്കടകള്‍
ഒരാഴ്ചയോളം അടവാണ്.
ഫോട്ടോ: ജ.ഇ അഖിലെന്ധ്യ ആസ്ഥാനം.
ശുഐബ്
Subscribe to:
Posts (Atom)